ഇച്ചാക്കക്ക് ആശംസകൾ നേർന്നു മോഹൻലാൽ

ഇന്ന്, എന്റെ സഹോദരൻ സിനിമാ മേഖലയിൽ 50 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളിൽ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടുകയും അതിലേറെ കാര്യങ്ങൾക്കായി കാത്തിരിക്കുകയും ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു. അഭിനന്ദനങ്ങൾ ഇച്ചാക്ക!

ഈശോയുടെ പേര് മാറ്റാൻ തയ്യാർ

നാദിർഷാ ഈശോ എന്ന പേര് മാറ്റാൻ തയ്യാർ എന്ന് വിനയൻ..

വിവാദങ്ങൾ ഒഴിവാക്കുക…………………………. നാദിർഷാ “ഇശോ” എന്ന പേരു മാറ്റാൻ തയ്യാറാണ്…
“ഈശോ” എന്ന പേര് പുതിയ സിനിമയ്ക് ഇട്ടപ്പോൾ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നാദിർഷയ്ക് ആ പേര് മാറ്റാൻ കഴിയില്ലേ?
ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു….. ആ ചിത്രത്തിൻെറ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു.. 2001-ൽ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മുട്ടി നായകനായി അഭിനയിച്ച “രാക്ഷസരാജാവ്” എന്ന ചിത്രത്തിൻെറ പേര് “രാക്ഷസരാമൻ” എന്നാണ് ആദ്യം ഇട്ടിരുന്നത്.. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനേപ്പോലെ നൻമയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകൻെറ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേരു ഞാൻ ഇട്ടത്.. പക്ഷേ പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്…
സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവൻെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടന്നു ഞാൻ കരുതുന്നില്ല… അല്ലാതെ തന്നെ ധാരാളം വിഷയങ്ങൾ അധസ്ഥിതൻെറയും പാർശ്വവൽക്കരിക്കപ്പെട്ടവൻേറതുമായി വേണമെങ്കിൽ പറയാൻ ഉണ്ടല്ലോ?…
ഇതിലൊന്നും സ്പർശിക്കാതെ തന്നെയും സിനിമാക്കഥകൾ ഇൻറർസ്റ്റിംഗ് ആക്കാം..
ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കുടേ നാദിർഷാ എന്ന എൻെറ ചോദ്യത്തിന് സാറിൻെറ ഈ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു… പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരൻ നാദിർഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല…
പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്നങ്ങൾ എല്ലാം ഇവിടെ തീരട്ടെ…

ഞാനും ഹോട്ട് എന്ന് അമൃത

മോഡലിഗ് രംഗത്തു തന്റെ വരവ് അറിയിക്കാൻ ഒരുങ്ങുക ആണ് തിരുവനന്തപുരം സ്വദേശി അമൃത.. ഈ എരിവ് കൂടിയ ചിത്രങ്ങൾക്ക് ഇൻസ്പിരേഷൻ മാളവിക മോഹന്റെ ചിത്രങ്ങൾ ആണ്.. മോഡലിഗ്,സിനിമ എല്ലാം താൻ ഏറെ ഇഷ്ടപെടുന്നു എന്ന് അമൃത.. മോഡലിംഗ് മാത്രം അല്ല അവതാരക കൂടി ആണ് . സ്കൂൾ കോളേജ് തലങ്ങളിൽ നാടകത്തിലും തിളങ്ങിയിട്ടുണ്ട്.സിനിമയിൽ നല്ല വേഷങ്ങൾ വന്നാൽ ചെയ്യാൻ ആണ് ആഗ്രഹം. ഇസ്റ്റാഗ്രാം https://instagram.com/avi_va1?utm_medium=copy_ലിങ്ക്.

അരവിന്ദന്റെ തമ്പ്

ജി.അരവിന്ദൻ്റെ ‘തമ്പ്’..! കഴിഞ്ഞ വർഷമെഴുതിയ ആസ്വാദനക്കുറിപ്പ്.പിജി പ്രേം ലാൽ(ഡയറക്ടർ )

മലയാളസിനിമയിൽ കഥ പറയുന്നവർക്കിടയിൽ കഥ കാണിച്ചുതരുന്ന സംവിധായകനായി വേറിട്ടുനില്ക്കുന്നു, അരവിന്ദൻ. അത്രമേൽ ശക്തമായ, ലോകോത്തരമായ ദൃശ്യഭാഷയെന്ന് നിസ്സംശയം പറയാൻ ഒരു പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന ചിത്രങ്ങളാണ് അരവിന്ദന്റേത്. ‘തമ്പ് ‘ അതിൽ മുൻനിരയിൽ വരുന്നു. കാഴ്ച എന്ന പ്രകടനാത്മകമായ പ്രവർത്തനത്തെയും കാഴ്ചക്കാരനെയും ഈ ചിത്രം സാമൂഹികമായും ദാർശനികമായും വ്യാഖ്യാനിക്കുന്നു.

നാടുചുറ്റി നാടുതോറും സർക്കസ് കളിക്കാൻ വരുന്ന സംഘങ്ങൾ ശുഷ്കമായ കാഴ്ചയല്ലായിരുന്ന ഒരു കാലഘട്ടത്തിലാണ് ‘ തമ്പ് ‘ പിറവിയെടുക്കുന്നത്. എന്നാൽ അത്തരം തമ്പുകൾ നമ്മുടെ നാട്ടിൽ ദുർല്ലഭ കാഴ്ചയായി, ഒരു മുറിവേറ്റ അനുഭവമായി അവശേഷിക്കുന്ന ഇക്കാലത്തും ‘തമ്പ് ‘ എന്ന ചലച്ചിത്രത്തിന് പ്രസക്തിയുണ്ട്. കാരണം, അരവിന്ദന്റെ തമ്പ് കേവലമായ സർക്കസ് പ്രകടനങ്ങൾ മാത്രം നടക്കുന്ന ഒരിടമല്ല. കാഴ്ചക്കാരും കളിക്കാരും ഒരേ സമയം പരസ്പരം വേഷങ്ങൾ വെച്ചുമാറുന്ന ജീവിതം എന്ന ഏറ്റവും വലിയ തമ്പാണ് പുഴയോരക്കാറ്റിൽ നമുക്കു മുമ്പിൽ വിറകൊണ്ട് നില്ക്കുന്ന കൂടാരമാകുന്നത്.

പുതിയ സ്ഥലത്തേക്കുള്ള തമ്പിലെ കലാകാരന്മാരുടെ യാത്രയിലൂടെയാണ് സിനിമ തുടങ്ങുന്നത്.ലോറിയുടെ പുറകിൽ ക്ഷീണിച്ചും ഉറങ്ങിയും മടുപ്പോടെ കാഴ്ചകൾ കണ്ടും നിർവ്വികാരതയുടെ ആൾരൂപങ്ങളായി മാറിയും കുട്ടികളും സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന പല പ്രായക്കാരായ സർക്കസുകാരുടെ സമീപദൃശ്യങ്ങൾ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം കാഴ്ച തന്നെയാവുന്നുണ്ട്. സർക്കസ് കളിക്കാത്ത സമയമായിരുന്നിട്ടും ആ മനുഷ്യർ പ്രേക്ഷകന്റെ കാഴ്ചയുടെ ബിന്ദു തന്നെയായി മാറുന്നു. എന്നാലതേ സമയം അവർ സ്വയം അനിശ്ചിതത്വത്തിന്റേയും ഇല്ലായ്മയുടെയും ഘനീഭവിച്ച ദുഃഖത്തിന്റെയും ആകെത്തുകയായ ജീവിതം കണ്ടുകൊണ്ടിരിക്കുന്ന വെറും കാഴ്ചക്കാരായി മാറുന്നുമുണ്ട്.

ദൃശ്യഭാഷയുടെ ഏറ്റവും ശക്തിമത്തായ മാർഗ്ഗവും ടൂളും ആയ ‘ഡീറ്റെയ് ലിങിന്റെ യഥാർത്ഥ ശക്തി അരവിന്ദൻ ചിത്രങ്ങളുടെ മനോഹാരിതയാണ്. ആ മനോഹാരിത ‘തമ്പി’ലും സുലഭം. മനുഷ്യരുടെയും അവരുടെ കൗതുകങ്ങളുടെയും ഭാവങ്ങളുടെയും ഏറ്റവും സൂക്ഷ്മവും വ്യാഖ്യാനക്ഷമതയുള്ളതുമായ നിരവധി സമീപദൃശ്യങ്ങൾ കഥ പകർത്തിവെക്കുന്നതിനായി അരവിന്ദൻ ഉപയോഗപ്പെടുത്തുന്നു. സാമ്പ്രദായികമായ ഒരു കഥയുടെയോ തിരക്കഥയുടെയോ പിൻബലം തമ്പിൽ പ്രേക്ഷകന് കാണാൻ കഴിയില്ല. അതേ സമയം ഒരു സംവിധായകൻ പറയാനുദ്ദേശിക്കുന്ന ജീവിതങ്ങളുടെ കാഴ്ചയും ദർശനവും പ്രേക്ഷകന് ക്ലേശങ്ങളില്ലാതെ തന്നെ പകർന്നു കിട്ടുകയും ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം.

ജീവിതം എന്ന തമ്പിനകത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുന്ന മനുഷ്യർ എത്ര പെട്ടെന്നും വിസ്മയകരമാം വിധത്തിലുമാണ് സ്വയം തമ്പിനകത്തെ കളിക്കാരായി പരിവർത്തനപ്പെടുന്നത് എന്ന് അരവിന്ദൻ കാണിച്ചുതരുന്നു.സർക്കസ് കാണാൻ വന്നിരിക്കുന്ന സ്ത്രീകളും കുട്ടികളും വൃദ്ധരും ധനാഢ്യരും പത്രക്കാരനുമൊക്കെ ട്രപ്പീസിലെ പ്രകടനങ്ങളും സൈക്കിളഭ്യാസവും കോമാളികളുടെ തമാശകളും വന്യമൃഗങ്ങളുടെ പ്രകടനങ്ങളുമൊക്കെ കണ്ട് അത്ഭുതപ്പെട്ടും പൊട്ടിച്ചിരിച്ചും വീർപ്പടക്കിപ്പിടിച്ചും ഉൽക്കണ്ഠപ്പെട്ടുമൊക്കെ ഇരിക്കുന്നതിന്റെ വ്യത്യസ്ത ദൃശ്യങ്ങൾ ഒരു സമയത്ത് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം സർക്കസിനേക്കാൾ വലിയ കാഴ്ചയായി മാറുന്നുണ്ട്. കാണികളായി വന്നവർ സ്വയം കാഴ്ചയായി മാറുന്ന ആ ജീവിതത്തിന്റെ ആന്തരികപ്പൊരുളിലേയ്ക്ക് അരവിന്ദൻ ക്യാമറ വെയ്ക്കുന്നു.

അതേസമയം തമ്പിനകത്തെ കാണികളെ മാത്രമല്ല സിനിമ കാണിച്ചുതരുന്നത്. പുഴക്കര മൈതാനിയിൽ തുടങ്ങാൻ പോകുന്ന ഗ്രേയ്റ്റ് ചിത്രാ സർക്കസിന്റെ പരസ്യാർത്ഥം ബാന്റുമേളത്തിന്റെ അകമ്പടിയോടെ സർക്കസിലെ കോമാളികളും മറ്റും നോട്ടീസ് വിതരണവുമായി നാട്ടുവഴികളിലൂടെയും പാടവരമ്പുകളിലൂടെയും നടന്നുപോകുന്ന രംഗമുണ്ട്.
,പിന്നീട് ആ രംഗത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ അമ്പലക്കമ്മറ്റിക്കാർ ചെണ്ടമേളത്തിന്റെ പശ്ചാത്തലത്തിൽ അതേവഴികളിലൂടെയൊക്കെത്തന്നെ ഉത്സവപ്പിരിവിനായി സഞ്ചരിക്കുന്നുണ്ട്. സാർവ്വലൗകികമായ ജീവിതാനുഭവങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയബോധമുള്ള ഇത്തരം ചിത്രീകരണമികവ് ‘തമ്പി’ൽ യഥേഷ്ടം കാണാം.

പുലിയെ തോളിലെടുക്കുന്ന പ്രകടനം നടത്തുന്നയാളെയും വലിയ കല്ല് തോളിലിട്ട് അമ്മാനമാടുന്ന കായികാഭ്യാസിയെയും പകർത്തിവെയ്ക്കുന്ന ക്യാമറ തമ്പിനു പുറത്തെ പ്രത്യേകതകളുള്ള ജീവിതങ്ങളെയും സമാന്തരമായി സമീപിക്കുകയും ‘കാഴ്ച’യ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു. പണം കൊണ്ട് ബഹുമാനം വിലയ്ക്കുവാങ്ങാൻ കെല്പുള്ള കമ്പനിമുതലാളിയെ പഞ്ചായത്ത് ഭരണകൂടവും മറ്റും തോളിലല്ല തലയിൽത്തന്നെ എടുത്തുവെയ്ക്കുന്ന പ്രകടനം നടത്തുന്നുണ്ട്.അതേ സമയം കമ്പനിക്കു പുറത്ത് അവകാശങ്ങൾക്കായി മുദ്രാവാക്യങ്ങൾ ഉയരുന്നതും നാം കേൾക്കുന്നു.

മുതലാളിയുടെ വീട്ടിനകത്ത് അധികാരത്തിന്റെയും സമ്പത്തിന്റെയും വിനിമയമാർഗ്ഗമെന്ന തരത്തിൽ ആവിഷ്ക്കരിക്കപ്പെടുന്ന സുഭിക്ഷമായ മദ്യസൽക്കാരത്തിൽ നിന്ന് തമ്പിനകത്തെ പ്രായമായ കലാകാരന്റെ ഷഷ്ഠിപൂർത്തിയുടെ ഉള്ളതു പങ്കിട്ടെടുക്കുന്ന ചെറിയ ആഘോഷത്തിലേയ്ക്കും ക്യാമറ സഞ്ചരിക്കുന്നുണ്ട്. അതേ സമയം മദ്യലഹരിയിൽ താളത്തിനൊപ്പം രണ്ടു ചുവടുവെച്ചു പോയതിന് സർക്കസ് മാനേജരുടെ മുറിവേറ്റ അധികാരബോധം പ്രായംചെന്ന കലാകാരനെ അടിച്ച് താഴെയിടുന്നുമുണ്ട്.

തമ്പിൽ കാണികളൊഴിഞ്ഞു തുടങ്ങുന്ന വേള. അമ്പലപ്പറമ്പിൽ വെളിച്ചപ്പാടന്മാരുടെ താളനിബദ്ധമായചുവടുകളും ആട്ടങ്ങളും കണ്ട് നില്ക്കുന്ന വലിയ ജനക്കൂട്ടമുണ്ട്. ആ കാണികളെ ആകർഷിക്കുന്ന വിധത്തിൽ ചുവടുകൾ വെയ്ക്കുന്ന വെളിച്ചപ്പാടിന്റെ കാലുകളിൽ നിന്ന് കട്ട് ചെയ്ത് ദൃശ്യം മാറുമ്പോൾ പ്രേക്ഷകൻ കാണുന്നത് തമ്പിനകത്ത് ഒറ്റക്കമ്പിയുടെ മുകളിൽ ബാലൻസ് ചെയ്തു നില്ക്കാൻ പാടുപെടുന്ന യൗവ്വനം വറ്റിപ്പോയ ലക്ഷ്മി എന്ന സർക്കസ് കലാകാരിയെയാണ്.പ്രേക്ഷകനെ ഞെട്ടിച്ചുകൊണ്ട്, നിങ്ങൾ കാഴ്ച കണ്ടിരിക്കുന്നത് ഞാനറിയുന്നുണ്ട് എന്ന് ഞെട്ടലുളവാക്കുന്ന വിധത്തിൽ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് ലക്ഷ്മി ക്യാമറയിലേയ്ക്ക് (പ്രേക്ഷകനിലേയ്ക്ക്) നോക്കുന്നു.”ആറാം വയസ്സില് വീടുവിട്ടിറങ്ങി;അമ്മയ്ക്കന്ന് 10 ഉറുപ്പിക കിട്ടി. 44 കൊല്ലം കഴിഞ്ഞു… തളർന്നിരിക്കുന്നു” എന്ന് ലക്ഷ്മി നമ്മോട് പറയുമ്പോൾ കാഴ്ചകണ്ടുകണ്ടിരുന്നിട്ടും നാം അവരെ കണ്ടതേയില്ലല്ലോ എന്ന വേദന പ്രേക്ഷകനെ പൊതിയുന്നു.അതിനുമപ്പുറത്ത് സിനിമയ്ക്കു പുറത്തെ കാഴ്ചക്കാർ എന്നതിൽ നിന്ന് പ്രേക്ഷകരും സ്വയം സിനിമയ്ക്കകത്തെ (തമ്പിനകത്തെയും) കാഴ്ചക്കാരായി മാറുന്നു. കഥാപാത്രങ്ങൾക്കും പ്രേക്ഷകനുമിടയിലെ തിരശ്ശീല അലിഞ്ഞില്ലാതാകുന്നു. ലക്ഷ്മി തമ്പിനു പുറത്തേയ്ക്കിറങ്ങി ദൂരെ ആകാശത്ത് അമ്പലപ്പറമ്പിലെ വെടിക്കെട്ട് കണ്ടു നില്ക്കുന്നു. ഒപ്പം മറ്റു ട്രപ്പീസുകാരികളും കോമാളികളുമൊക്കെ കാഴ്കണ്ട്.. കാഴ്ച ഒരുക്കുന്നവർ എന്ന നിലയിൽ നിന്ന് കാഴ്ചക്കാർ എന്ന നിലയിലേക്ക് മാറുന്നു.

നാം ഓരോരുത്തരും കാഴ്ചക്കാർ മാത്രമല്ല, ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഏതൊക്കെയോ തമ്പുകളിലെ കളിക്കാർ തന്നെയാണ് എന്ന തിരിച്ചറിവിലേയ്ക്ക് ചലച്ചിത്രകാരൻ നമ്മെ നയിക്കുന്നു. ആൽത്തറയ്ക്കൽ ഇടയ്ക്ക കൊട്ടുന്നത് കേട്ട് ആനന്ദിക്കാൻ കഴിയുന്ന, മുതലാളിയുടെ ഏകാകിയും നിശ്ശബ്ദനുമായ മകൻ ചിത്രത്തിന്റെ ഒടുവിൽ മറ്റൊരിടത്തേയ്ക്ക് യാത്രയാകുന്ന സർക്കസ്കാരുടെ സംഘത്തോട് ‘ ഞാനും കൂടെ വന്നോട്ടെ’ എന്നു ചോദിക്കുമ്പോൾ ഏതെങ്കിലുമൊരു തമ്പിലേയ്ക്കല്ലാതെ മനുഷ്യൻ എങ്ങോട്ടാണ് സഞ്ചരിക്കുക എന്ന അസ്തിത്വപരമായ ചോദ്യം പ്രേക്ഷകന്റെ ഉള്ളിലും ബാക്കിയാകുന്നു.

ആത്മകഥ, ഔട്ട്‌ സൈഡർ എന്നീ സിനിമകളുടെ ഡയറക്ടർ ആണ് pg പ്രേം ലാൽ

കല്ല് കൊണ്ട് വരച്ച ഈ മോഹൻലാൽ ചിത്രത്തിന്റെ ആയുസ് വെറും 6 സെക്കന്റ്‌ . കെപി രോഹിത് വരച്ച അത്ഭുത ചിത്രം



പയ്യന്നൂർ കോറം സ്വദേശി കെ.പി രോഹിത് ആണ് കല്ല് നിരത്തി മോഹൻലാൽ ചിത്രം വരച്ചത്.എന്നാൽ ഈ അത്ഭുത ചിത്രത്തിന്റെ ആയുസ്സ് വെറും 6 സെക്കൻഡ് ആണ്.കാരണം മേലെക്ക് ഉയർത്തി താഴോട്ട് ഇടുന്ന ചിത്രം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ എല്ലാം തവിടുപൊടി. സ്ലോമോഷനിൽ വീഡിയോ ഷൂട്ട് ചെയ്താൽ മാത്രമേ ഇത് വ്യക്തമായി ആസ്വദിക്കാൻ തന്നെ കഴിയൂ. ഒരു ബോർഡിൽ പല വലിപ്പത്തിലുള്ള കല്ലുകൾ നിരത്തി മോഹൻലാലിന്റെ മുഖം വരച്ചു. ഇതിനുശേഷം നിന്നുകൊണ്ടുതന്നെ ബോഡിലെ കല്ലുകൾ പതുക്കെ മുകളിലേക്ക് ഇടുന്നു. മുറം കൊണ്ട് അരിയും മറ്റും വൃത്തിയാക്കുമ്പോൾ ചെയ്യുന്നതുപോലെ ഒരു പ്രത്യേക ആംഗിളിൽ ആണ് കല്ലുകൾ മുകളിലേക്ക് ഇടുന്നത്. ഏകദേശം 6 സെക്കൻഡ് നേരം ബോർഡിലെ ചിത്രം വായുവിൽ തെളിഞ്ഞുനിൽക്കും. ഏറെക്കാലം നീണ്ട പരിശ്രമത്തിലൂടെയാണ് രോഹിത് മോഹൻലാലിന്റെ ചിത്രം ഇതുപോലെ വരച്ച് വീഡിയോയിൽ ആക്കിയത്. ചെറുതായി ആംഗിൾ മാറിയാൽ പോലും ചിത്രം വായുവിൽ തെളിയില്ല. കല്ലുകൾ വയ്ക്കുന്നതിലെ ദൂരം മാറിയാലും കൃത്യമായി തെളിയില്ല. കാരണം വായുവിൽ ഉയരുമ്പോൾ ചിത്രത്തിന്റെ മുകൾ ഭാഗത്തെ കല്ലുകൾ ആദ്യം ഉയരും. സെക്കൻഡുകൾ വൈകിയാണ് താഴെയുള്ള കല്ലുകൾ ഉയരുക. ഇത് കൃത്യമായി കണക്കാക്കിയാൽ മാത്രമേ ചിത്രം കൃത്യമായി തെളിയൂ, കണ്ണും മറ്റും കൃത്യമായി അതാത് സ്ഥാനത്ത് തെളിയുകയാണ് വലിയ വെല്ലുവിളി. രണ്ടു കണ്ണുകളുടെയും കല്ലുകളുടെ ഭാരം മാറിയാൽ പോലും അതു രണ്ടു വേഗത്തിലാണ് ഉയരുക. ചിത്രത്തിന്റെ വീഡിയോ കണ്ട മോഹൻലാൽ പറഞ്ഞത് വല്ലാത്ത അത്ഭുതമെന്നാണ്. രോഹിത്തിന്റെ സഹോദരൻ രാഹുലാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്…

യുവാക്കളുടെ ഹരം ആയി ഗൗരി സിജി മാത്യൂസ്

ഇൻസ്റ്റാഗ്രാം, ഫേയ്സ് ബുക്ക് എന്നിവയിൽ തരംഗം ആണ് മോഡലും നടിയുമായ ഗൗരി സിജി മാത്യൂസ്.ഗൗരി സി ജിയുടെ ഹോട്ട് ചിത്രങ്ങൾക്ക് ആയിരക്കണക്കിന് ആരാധകർ ആണ് ഉള്ളത്. ഇൻസ്റ്റാഗ്രാമിൽ ഗൗരി സിജിയുടെ ഫാൻസ് പേജുകൾ പോലും ഉണ്ട്. തൻ്റെ പൊക്കിൾ ആണ് ആരാധകർക്ക് ഏറെ ഇഷ്ടം എന്ന് സിജി പറയുന്നു. കേരളത്തിന് പുറത്ത് പോലും ഒത്തിരി ആരാധകർ ഈ താരത്തിന് ഉണ്ട്. മോഡലിങ്ങ് ആണ് തനിക്ക് ആരാധകരെ നേടി തന്നത് എന്ന് ഗൗരി സിജി.സിനിമയും മോഡലിങ്ങും തന്നെയാണ് തനിക്ക് ഏറെ ഇഷ്ടം എന്ന് താരം പറയുന്നു.സമൂഹമാധ്യമങ്ങൾ നൽകിയ സപ്പോർട്ട് ഇനിയും തനിക്ക് വളരെ വലുതാണ്. യുവാക്കളുടെ ഉറക്കം കെടുത്തിയ ഈ സ്വപ്ന സുന്ദരിയെ കേരളക്കരയുടെ സണ്ണി ലിയോൺ എന്ന് ആരാധകർ വിളിക്കുന്നു .

ആരെയും മോഹിപ്പിക്കുന്ന ലുക്കിൽ ഐശ്വര്യ ലക്ഷ്മി 🕊 @vaishnavpraveen . @she_india . @theitembomb . @nittigoenka . @the.mad.hair.scientist . @ridhimehraofficial . @ഹോബ്സ്ഓശിഖാ

ഒരു പാമ്പാട്ടി കഥയുമായി കൂട

https://m.facebook.com/story.php?story_fbid=1182878925457582&id=100012064570235

കൂട ഒരു പാമ്പാട്ടിയുടെ കഥ ഷോർട്ട് ഫിലിം റിലീസ് ചെയ്തു.

ബാലാരവിന്ദം ബാനറിൽ നിർമ്മിച്ച കൂട എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. തൃശൂർ നഗരത്തിൽ എത്തിപ്പെടുന്ന ഒരു പാമ്പാട്ടിയുടെ ജീവിത കഥയെ അനാവരണം ചെയ്യുന്നതാണ് ഹ്രസ്വ ചിത്രത്തിന്റ്റെ ഇതിവൃത്തം 16 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിന്റ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഒട്ടനവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ അരവിന്ദൻ നെല്ലുവായ് ആണ്. ഇതിന്റ്റെ കഥയും തിരക്കഥയും നിർമ്മാണവും മുഖ്യകഥാപാത്രവും ചെയ്തിരിക്കുന്നത് പൊതു പ്രവർത്തകനായ എം. സി. തൈക്കാടാണ്. ഇതിന്റ്റെ പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംഗീത രംഗത്ത് ശ്രദ്ധേയനായ കലാമണ്ഡലം ജോയ് ചെറുവത്തൂർ ആണ് . ഈ ചിത്രത്തിന് ദൃശ്യ വിസ്മയം നൽകിയിരിക്കുന്ന ഛായാഗ്രാഹകൻ മണികണ്ഠൻ വടക്കാഞ്ചേരിയാണ്. എഡിറ്റിംഗ് ആദിത്യ സഞ്ജു മാധവനും മേയ്ക്കപ്പ് മനോജ് അങ്കമാലിയും നിർവ്വഹിച്ചിരിക്കുന്നു. ബിവിൻ ബാലകൃഷ്ണനാണ് അസോസിയേറ്റ് ഡയറക്ടർ. ഛായാഗ്രഹണ സഹായിയായി ഹരി വിസ്മയവും കളർ ഗ്രേഡിംഗ് സോളമനും നിർവഹിച്ചിരിക്കുന്നു. ഇതിന്റ്റെ കലാ സംവിധാനം ഗോപി കൃഷ്ണൻ നിർവ്വഹിച്ചിരിക്കുന്നു. ഇതിൽ അഭിനയിച്ചിരിക്കുന്നത് (തിയറ്റർ) നാടക രംഗത്തുള്ളവരാണ്.

എന്ന് ,

അരവിന്ദൻ നെല്ലുവായ്
സംവിധായകൻ

ജോജു ജോർജ് നായകൻ ആകുന്ന ബഹു ഭാഷ ചിത്രം.

സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ നിര്‍മ്മിക്കുന്ന ‘പീസ്’ ഒരു ആക്ഷേപഹാസ്യ ത്രില്ലര്‍ ചിത്രമാണ്. കഥ,സംവിധാനം സന്‍ഫീർ.തിരക്കഥ, സംഭാഷണം: സഫര്‍ സനല്‍, രമേഷ് ഗിരിജ, സംഗീത സംവിധാനം: ജുബൈര്‍ മുഹമ്മദ്, ഗാനരചന: വിനായക് ശശികുമാര്‍, അന്‍വര്‍ അലി, സന്‍ഫീര്‍, ആലാപനം: വിനീത് ശ്രീനിവാസന്‍, ഷഹബാസ് അമന്‍, ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്തകൃഷ്ണന്‍, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, മേയ്ക്കപ്പ്: ഷാജി പുല്‍പ്പള്ളി, ഫിനാന്‍സ് കണ്‍ട്രോളര്‍: അഹ്നിസ്, രാജശേഖരന്‍, ലൈന്‍ പ്രൊഡ്യൂസര്‍ ദിനില്‍ ബാബു, സ്റ്റില്‍സ് ജിതിന്‍ മധു, സൗണ്ട് ഡിസൈന്‍: അജയന്‍ അദത്ത്,
കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, സ്റ്റോറി ബോര്‍ഡ്: ഹരീഷ് വള്ളത്ത്, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

വിതരണക്കാരൻ തിരസ്കരിച്ച സുന്ദരിയെ വാ

മലയാളത്തിലെ എവർ ഗ്രീൻ ഹിറ്റ് ആൽബം ആണ് ചെമ്പകമേ. അതിലെ സുന്ദരിയെ വാ വെണ്ണിലവേ വാ എന്ന ഗാനത്തിന്റെ വിശേഷങ്ങൾ ഓർത്തെടുക്കുന്നു സംവിധായകൻ വാട്ട്ർമാൻ ഉദയശങ്കരൻ.
സത്യം ഓഡിയോസ് ഫസ്റ്റ് പാട്ട് കേട്ടു തിരസ്കരിച്ച ഒന്ന് ആണ് ഈ ആൽബം. പിന്നീട് എന്റെ സുഹൃത് ആയ ബിജോയ്‌ വഴി ആണ് മേലെ മാനത്തും സുന്ദരിയെ വാ എന്നീ രണ്ടു ഗാനങ്ങൾ ചിത്രീകരിക്കാനായി എന്നെ സമീപിക്കുന്നത്. ബിജോയ് ഇതിന്റെ പ്രൊഡ്യൂസർ ആയ ജിത്തിന്റെ സുഹൃത്ത് ആണ്. അങ്ങനെ സുന്ദരി വായും മേലെ മാനത്തും ഞാൻ കേൾക്കുകയും അതു ഇഷ്ടം ആയത് കൊണ്ട് ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. മ്യൂസിക് ഡയറക്ടർ ശ്യാം ധർമൻ, ലിറിക്ക് രാജു രാഘവൻ എന്നിവർ ആണ്. ശരിക്കും പറഞ്ഞാൽ ഇത് കേട്ടെങ്കിലും എങ്ങനെ ചിത്രീകരിക്കണം എന്നുള്ള ഒരു ഐഡിയ എനിക്ക് ഉണ്ടായിരുന്നില്ല. കാരണം ആ പാട്ടുകളിലെ ബിറ്റ് റിഥം എല്ലാം ചടുലമായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ആകെ കൺഫ്യൂഷനിൽ ആയിരുന്നു. പക്ഷേ എപ്പോഴോ ഒരു പ്ലോട്ട് മനസ്സിൽ വരികയും അതിൽ നിന്ന് ചിത്രീകരണത്തിലേക്ക് കടക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു.അങ്ങനെ പ്രത്യേകിച്ച് ഒരു ലൊക്കേഷൻ ഒന്നും തീരുമാനിച്ചില്ല. തൃശ്ശൂർ പാലക്കാട് റൂട്ടിൽ നടക്കുന്ന ഒരു കഥ അങ്ങനെ മാത്രം തീരുമാനിച്ചു. അങ്ങനെ നായകൻ ഹർഷാദ് നായിക സംഗീത ശിവൻ എന്നിവരെ തീരുമാനിച്ചു.രണ്ടു ദിവസം ഷൂട്ട്‌. അതിൽ ഒരു ദിവസം ഷൂട്ട്‌ തുടങ്ങുന്നു. കൃത്യമായി ലൊക്കേഷൻ ഒന്നും ഇല്ലാതെ പറ്റാവുന്ന സ്ഥലം നോക്കി ഷൂട്ട്‌ ചെയ്യാൻ ആയിരുന്നു പ്ലാൻ. അങ്ങനെ ഇതിനെ പല സീക്വൻസുകളും സംഭവിക്കുകയായിരുന്നു. ചില ലൊക്കേഷനിലേക്ക് നമ്മൾ എത്തിപ്പെടുക പോലുമുണ്ടായി. അതിലേറ്റവും ഉദാഹരണം പറയാവുന്നത് ഇതിന്റെ ഓപ്പണിംഗ് സീനിലെ നായകനും നായികയും കണ്ടുമുട്ടുന്നു രംഗങ്ങൾ. അതിലെ ആൽമരവും ഇലയും എല്ലാം സംഭവിച്ചു പോയതാണ്. ലൊക്കേഷൻ നോക്കാൻ പോകുന്നതിനിടയിൽ കാർ മുന്നോട്ട് പോകാനാകാതെ ആൽമരത്തിന്റെ അവിടെ വന്ന് നിൽക്കുകയും ആ സ്ഥലം കണ്ടു ഇഷ്ടം ആയി അവിടെ വച്ചു ഉണ്ടായ സ്പാർക്കിൽ ഓപ്പണിംഗ് സീൻ അവിടെ വച്ചു ഷൂട്ട്‌ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.പാലക്കാടിന്റെ മനോഹരം ആയ പ്രകൃതി ഭംഗി ആൽബത്തിലെ വിഷലുകളെ മനോഹരം ആക്കി. ഒട്ടേറെ രസകരം ആയ അനുഭവങ്ങൾ ഇതിന്റെ ഷൂട്ടിംഗ് ടൈമിൽ ഉണ്ടായിട്ടുണ്ട്. പാലക്കാട്‌ ആളുകൾ ശുദ്ധരായത് കൊണ്ട് നായികയെ പോയി തേടി പോകുന്ന സീനിൽ ചിലർ ശരിക്കും നായികയെ കണ്ടില്ല എന്ന് പറയുന്നുണ്ട്. അതിൽ ഏറ്റവും വലിയ രസകരം ആയി തോന്നിയത് ഒരു പോസ്റ്റ്‌ ഓഫീസിൽ പോയി നായകൻ ഇവിടെ നായിക വർക്ക് ചെയ്തിരുന്നോ എന്ന് ചോദിക്കുമ്പോൾ പോസ്റ്റ്‌ മാസ്റ്റർ ഇല്ല എന്ന് ശരിക്കും പറയുന്നത് ആണ്. പിറ്റേ ദിവസം അതെ പോസ്റ്റ്‌ ഓഫീസിൽ നായികയുടെ പോസ്റ്റ്‌ ഓഫീസിൽ ഉള്ള ഒരു ക്ലോസ് ഷോട്ട് എടുക്കാൻ പോയപ്പോൾ പോസ്റ്റ്‌ മാസ്റ്റർ ഞാൻ ഇന്നലെ ഇല്ല എന്ന് പറഞ്ഞില്ലേ അതു കൊണ്ട് ഇന്ന് ഇവിടെ വച്ചു നായികയെ കാണിച്ചാൽ ഞാൻ പറഞ്ഞത് നുണ ആയി പോകില്ലേ എന്ന് പറഞ്ഞു ചിത്രീകരിക്കാൻ സമ്മതിച്ചില്ല എന്നുള്ളത് ആണ്.പാട്ട് ഇറങ്ങി സി ഡി ആളുകൾ വാങ്ങിയപ്പോൾ സത്യം ഓഡിയോ പിന്നീട് മൊത്തം ആയി കോപ്പി റൈറ്റ് വാങ്ങുകയും ചെയ്തു ഇന്നും വിനു. കാർത്തിക. ചൂലൂർ പി ഓ എന്ന അഡ്രസ്സും പോസ്റ്റ്‌ വിമൻ ആയ നായികയെയും ആളുകൾ നെഞ്ചോടു ചേർക്കുന്ന കാണുമ്പോൾ സന്തോഷം തോന്നുന്നു. എൻ്റെ വീടിൻ്റെ പേര് കാർത്തിക എന്നാണ്. സന്തോഷത്തോടൊപ്പം വേദനിപ്പിച്ച സംഭവം കൂടി ഈ ആൽബം ഹിറ്റായപ്പോൾ ഉണ്ടായി.മിസ്റ്റ് എന്ന ചാനൽ പരിപാടിയിൽ പണ്ട് യൂ ട്യൂബ് പോലെ കമൻറ് ചെയ്താൽ ( അന്ന് മെസേജ് ആയിരുന്നല്ലോ ) TV ഡിസ്പ്ലേയിൽ അപ്പോൾ തന്നെ എഴുതി വരുമായിരുന്നു. അതിൽ ആരോ ഒരാൾ നായകൻ ജീവിച്ചിരിപ്പില്ല എന്ന് കമൻ്റ് ചെയ്തു. അത് കണ്ട് പലരും അത് വിശ്വസിച്ചു.ഇന്നും പലരും അത് വിശ്വസിക്കുന്നവരുണ്ട് .ക്രൂരമായ ഏതോ ഒരാളുടെ നേരം പോക്ക് മാത്രം ആയിരുന്നു അത്. തമിഴിൽ സുന്ദരിയെ വാ വരികൾ അന്തരിച്ച ഗാനരചയിതാവ് എസ് രമേശൻ നായർ ആണ് എഴുതിയിരിക്കുന്നത്.
ഏത് ഒരു ഗാനവും നന്നാവണം എങ്കിൽ അതിൻ്റെ മ്യൂസിക് നല്ല രീതിയിൽ ആയാൽ മാത്രമേ മനോഹരം ആയി ചിത്രീകരിക്കാൻ സാധിക്കുകയുള്ളു. സുന്ദരിയെ വാ, മേലേ മാനത്ത് ഒക്കെ അങ്ങനെ സംഭവിച്ച ഒന്ന് ആണ് .മനോഹരമായ സംഗീതം ആണ് ഒരോ ഗാനത്തിനെയും സുന്ദരമാക്കുന്നത്. ശ്യാം ധർമ്മൻ്റെ സംഗീതം സുന്ദരിയെ വാ എന്ന ഗാനത്തിൻ്റെ മുതൽ കൂട്ട് ആയിരുന്നു.അത് കൊണ്ട് തന്നെ ആണ് ഇന്നും ഈ ആൽബം ജനം നെഞ്ചോട് ചേർക്കുന്നതും

ഹിറ്റ് ആൽബം സുന്ദരിയെ വാ ഉണ്ടായ കഥ

ഉദയശങ്കരൻ
Design a site like this with WordPress.com
Get started