മലയാളത്തിലെ എവർ ഗ്രീൻ ഹിറ്റ് ആൽബം ആണ് ചെമ്പകമേ. അതിലെ സുന്ദരിയെ വാ വെണ്ണിലവേ വാ എന്ന ഗാനത്തിന്റെ വിശേഷങ്ങൾ ഓർത്തെടുക്കുന്നു സംവിധായകൻ വാട്ട്ർമാൻ ഉദയശങ്കരൻ.
സത്യം ഓഡിയോസ് ഫസ്റ്റ് പാട്ട് കേട്ടു തിരസ്കരിച്ച ഒന്ന് ആണ് ഈ ആൽബം. പിന്നീട് എന്റെ സുഹൃത് ആയ ബിജോയ് വഴി ആണ് മേലെ മാനത്തും സുന്ദരിയെ വാ എന്നീ രണ്ടു ഗാനങ്ങൾ ചിത്രീകരിക്കാനായി എന്നെ സമീപിക്കുന്നത്. ബിജോയ് ഇതിന്റെ പ്രൊഡ്യൂസർ ആയ ജിത്തിന്റെ സുഹൃത്ത് ആണ്. അങ്ങനെ സുന്ദരി വായും മേലെ മാനത്തും ഞാൻ കേൾക്കുകയും അതു ഇഷ്ടം ആയത് കൊണ്ട് ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. മ്യൂസിക് ഡയറക്ടർ ശ്യാം ധർമൻ, ലിറിക്ക് രാജു രാഘവൻ എന്നിവർ ആണ്. ശരിക്കും പറഞ്ഞാൽ ഇത് കേട്ടെങ്കിലും എങ്ങനെ ചിത്രീകരിക്കണം എന്നുള്ള ഒരു ഐഡിയ എനിക്ക് ഉണ്ടായിരുന്നില്ല. കാരണം ആ പാട്ടുകളിലെ ബിറ്റ് റിഥം എല്ലാം ചടുലമായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ആകെ കൺഫ്യൂഷനിൽ ആയിരുന്നു. പക്ഷേ എപ്പോഴോ ഒരു പ്ലോട്ട് മനസ്സിൽ വരികയും അതിൽ നിന്ന് ചിത്രീകരണത്തിലേക്ക് കടക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു.അങ്ങനെ പ്രത്യേകിച്ച് ഒരു ലൊക്കേഷൻ ഒന്നും തീരുമാനിച്ചില്ല. തൃശ്ശൂർ പാലക്കാട് റൂട്ടിൽ നടക്കുന്ന ഒരു കഥ അങ്ങനെ മാത്രം തീരുമാനിച്ചു. അങ്ങനെ നായകൻ ഹർഷാദ് നായിക സംഗീത ശിവൻ എന്നിവരെ തീരുമാനിച്ചു.രണ്ടു ദിവസം ഷൂട്ട്. അതിൽ ഒരു ദിവസം ഷൂട്ട് തുടങ്ങുന്നു. കൃത്യമായി ലൊക്കേഷൻ ഒന്നും ഇല്ലാതെ പറ്റാവുന്ന സ്ഥലം നോക്കി ഷൂട്ട് ചെയ്യാൻ ആയിരുന്നു പ്ലാൻ. അങ്ങനെ ഇതിനെ പല സീക്വൻസുകളും സംഭവിക്കുകയായിരുന്നു. ചില ലൊക്കേഷനിലേക്ക് നമ്മൾ എത്തിപ്പെടുക പോലുമുണ്ടായി. അതിലേറ്റവും ഉദാഹരണം പറയാവുന്നത് ഇതിന്റെ ഓപ്പണിംഗ് സീനിലെ നായകനും നായികയും കണ്ടുമുട്ടുന്നു രംഗങ്ങൾ. അതിലെ ആൽമരവും ഇലയും എല്ലാം സംഭവിച്ചു പോയതാണ്. ലൊക്കേഷൻ നോക്കാൻ പോകുന്നതിനിടയിൽ കാർ മുന്നോട്ട് പോകാനാകാതെ ആൽമരത്തിന്റെ അവിടെ വന്ന് നിൽക്കുകയും ആ സ്ഥലം കണ്ടു ഇഷ്ടം ആയി അവിടെ വച്ചു ഉണ്ടായ സ്പാർക്കിൽ ഓപ്പണിംഗ് സീൻ അവിടെ വച്ചു ഷൂട്ട് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.പാലക്കാടിന്റെ മനോഹരം ആയ പ്രകൃതി ഭംഗി ആൽബത്തിലെ വിഷലുകളെ മനോഹരം ആക്കി. ഒട്ടേറെ രസകരം ആയ അനുഭവങ്ങൾ ഇതിന്റെ ഷൂട്ടിംഗ് ടൈമിൽ ഉണ്ടായിട്ടുണ്ട്. പാലക്കാട് ആളുകൾ ശുദ്ധരായത് കൊണ്ട് നായികയെ പോയി തേടി പോകുന്ന സീനിൽ ചിലർ ശരിക്കും നായികയെ കണ്ടില്ല എന്ന് പറയുന്നുണ്ട്. അതിൽ ഏറ്റവും വലിയ രസകരം ആയി തോന്നിയത് ഒരു പോസ്റ്റ് ഓഫീസിൽ പോയി നായകൻ ഇവിടെ നായിക വർക്ക് ചെയ്തിരുന്നോ എന്ന് ചോദിക്കുമ്പോൾ പോസ്റ്റ് മാസ്റ്റർ ഇല്ല എന്ന് ശരിക്കും പറയുന്നത് ആണ്. പിറ്റേ ദിവസം അതെ പോസ്റ്റ് ഓഫീസിൽ നായികയുടെ പോസ്റ്റ് ഓഫീസിൽ ഉള്ള ഒരു ക്ലോസ് ഷോട്ട് എടുക്കാൻ പോയപ്പോൾ പോസ്റ്റ് മാസ്റ്റർ ഞാൻ ഇന്നലെ ഇല്ല എന്ന് പറഞ്ഞില്ലേ അതു കൊണ്ട് ഇന്ന് ഇവിടെ വച്ചു നായികയെ കാണിച്ചാൽ ഞാൻ പറഞ്ഞത് നുണ ആയി പോകില്ലേ എന്ന് പറഞ്ഞു ചിത്രീകരിക്കാൻ സമ്മതിച്ചില്ല എന്നുള്ളത് ആണ്.പാട്ട് ഇറങ്ങി സി ഡി ആളുകൾ വാങ്ങിയപ്പോൾ സത്യം ഓഡിയോ പിന്നീട് മൊത്തം ആയി കോപ്പി റൈറ്റ് വാങ്ങുകയും ചെയ്തു ഇന്നും വിനു. കാർത്തിക. ചൂലൂർ പി ഓ എന്ന അഡ്രസ്സും പോസ്റ്റ് വിമൻ ആയ നായികയെയും ആളുകൾ നെഞ്ചോടു ചേർക്കുന്ന കാണുമ്പോൾ സന്തോഷം തോന്നുന്നു. എൻ്റെ വീടിൻ്റെ പേര് കാർത്തിക എന്നാണ്. സന്തോഷത്തോടൊപ്പം വേദനിപ്പിച്ച സംഭവം കൂടി ഈ ആൽബം ഹിറ്റായപ്പോൾ ഉണ്ടായി.മിസ്റ്റ് എന്ന ചാനൽ പരിപാടിയിൽ പണ്ട് യൂ ട്യൂബ് പോലെ കമൻറ് ചെയ്താൽ ( അന്ന് മെസേജ് ആയിരുന്നല്ലോ ) TV ഡിസ്പ്ലേയിൽ അപ്പോൾ തന്നെ എഴുതി വരുമായിരുന്നു. അതിൽ ആരോ ഒരാൾ നായകൻ ജീവിച്ചിരിപ്പില്ല എന്ന് കമൻ്റ് ചെയ്തു. അത് കണ്ട് പലരും അത് വിശ്വസിച്ചു.ഇന്നും പലരും അത് വിശ്വസിക്കുന്നവരുണ്ട് .ക്രൂരമായ ഏതോ ഒരാളുടെ നേരം പോക്ക് മാത്രം ആയിരുന്നു അത്. തമിഴിൽ സുന്ദരിയെ വാ വരികൾ അന്തരിച്ച ഗാനരചയിതാവ് എസ് രമേശൻ നായർ ആണ് എഴുതിയിരിക്കുന്നത്.
ഏത് ഒരു ഗാനവും നന്നാവണം എങ്കിൽ അതിൻ്റെ മ്യൂസിക് നല്ല രീതിയിൽ ആയാൽ മാത്രമേ മനോഹരം ആയി ചിത്രീകരിക്കാൻ സാധിക്കുകയുള്ളു. സുന്ദരിയെ വാ, മേലേ മാനത്ത് ഒക്കെ അങ്ങനെ സംഭവിച്ച ഒന്ന് ആണ് .മനോഹരമായ സംഗീതം ആണ് ഒരോ ഗാനത്തിനെയും സുന്ദരമാക്കുന്നത്. ശ്യാം ധർമ്മൻ്റെ സംഗീതം സുന്ദരിയെ വാ എന്ന ഗാനത്തിൻ്റെ മുതൽ കൂട്ട് ആയിരുന്നു.അത് കൊണ്ട് തന്നെ ആണ് ഇന്നും ഈ ആൽബം ജനം നെഞ്ചോട് ചേർക്കുന്നതും
ഹിറ്റ് ആൽബം സുന്ദരിയെ വാ ഉണ്ടായ കഥ


